സുൽത്താൻ ബത്തേരി: ബത്തേരി പാൽവിതരണ സഹകരണ സംഘത്തിന്റെ കീഴിൽ ക്ഷീര മെഡിക്കൽസ് എന്ന പേരിൽ വെറ്ററിനറി മെഡിക്കൽസ്റ്റോർ കോട്ടക്കുന്നിൽ പ്രവർത്തനം ആരംഭിച്ചു. സംഘത്തിൽ പാൽ അളക്കുന്ന ക്ഷീരകർഷകരുടെ കന്നുകുട്ടികൾ, കിടാരികൾ, പശുക്കൾ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ഒരു സാമ്പത്തിക വർഷം 5000 രൂപ വരെ സൗജന്യമായി നൽകും. 5000 രൂപയ്ക്ക് മുകളിൽ വരുന്ന തുകയ്ക്ക് കർഷകന്റെ പാൽവിലയിൽ നിന്ന് ഈടാക്കും.
മരുന്നുകൾ വാങ്ങുന്നതിന് കർഷകർ ഡോക്ടറുടെ കുറിപ്പടി, സംഘത്തിന്റെ പാസ്സ് ബുക്ക് എന്നിവ കൊണ്ടുവരണം.

സംഘം ഒരു വെറ്ററിനറി ഡോക്ടറെ നിയമിച്ച് ആവശ്യമായ ചികിത്സാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷീരകർഷകരുടെ കന്നുകാലികളുടെ ചികിത്സാ ചെലവിന് കൈയ്യിൽ പണം ഇല്ലെങ്കിലും ചികിത്സാ നടത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. കൂടാതെ കാലി വളർത്തലിന് ആവശ്യമായ ഉപകരണങ്ങൾ, റബ്ബർ മാറ്റ്, മിൽക്കിംഗ് മെഷീൻ, വിറ്റാമിനുകൾ, മിനറൽസ് തുടങ്ങിയവ വിലകുറവിൽ മെഡിക്കൽസ്റ്റോർ വഴി വിപണനം നടത്തുന്നുണ്ട്.
മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി പാൽവിതരണ സഹകരണ സംഘം പ്രസിഡന്റ് കെ.കെ.പൗലോസ് നിർവ്വഹിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് വി.വി.ബേബി ആദ്യ വിൽപ്പന നടത്തി. വെറ്ററിനറി സർജൻമാരായ ഡോ. ആരീഫ്,ഡോ. ജയേഷ്. സംഘം ഡയറക്ടർ ബേബി വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു. സംഘം സെക്രട്ടറി പി.പി.വിജയൻ സ്യാഗതവും വൈസ് പ്രസിഡന്റ് കെ.സി.ഗോപിദാസ്. നന്ദിയും പറഞ്ഞു.


ഫോട്ടോ
0052-ക്ഷീര മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ക്ഷീര സംഘം പ്രസിഡന്റ് കെ.കെ.പൗലോസ് നിർവ്വഹിക്കുന്നു.