കോഴിക്കോട്: മർകസ് വിദ്യാർത്ഥികൾ ഷാർജാ അൽ ഖാസിമിയ യൂണിവേസിറ്റിയിൽ നിന്ന് ബിരുദം നേടി. ഷാർജ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിലുള്ള യൂണിവേഴ്‌സിറ്റിയിലെ കുല്ലിയ്യത്തുൽ ആദാബിൽ നിന്ന് അറബിക് സാഹിത്യത്തിത്തിലാണ് മലയാളികളായ അഞ്ച് പേർ ബിരുദം നേടിയത്. ഹാഫിസ് അബൂബക്കർ സാബിത് എളേറ്റിൽ, സുഹൈൽ കാക്കവയൽ, മുഹമ്മദ് ഷഫീഖ് പള്ളിക്കുറുപ്പ്, അബ്ദുല്ല ബാദുഷ പാറപ്പള്ളി, ഹാഫിസ് ഉബൈദ് ഇസ്മായിൽ വെണ്ണിയോട് എന്നിവരാണ് ബിരുദം നേടിയത്.

ഇവിടെ നിന്ന് ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ബിരുദം നേടുന്നത്. ലോക്ക് ടൗൺ സാഹചര്യം പരിഗണിച്ച് ഷാർജ ഭരണാധികാരിയുടെ നിർദ്ദേശം പ്രകാരം ഔദ്യോഗിക ബിരുദദാന ചടങ്ങ് അനുയോജ്യമായ സാഹചര്യത്തിൽ നടത്തുമെന്ന് വൈസ് ചാൻസലർ ഡോ. റഷാദ് സാലിം വിദ്യാർത്ഥികളെ അറിയിച്ചു. വിദ്യാർത്ഥികളെ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി, ഖിസിമിയ്യ യൂണിവേഴ്‌സിറ്റി ഇന്ത്യൻ കോർഡിനേറ്റർ ഡോ. നാസർ വാണിയമ്പലം എന്നിവർ അഭിനന്ദിച്ചു.