രാമനാട്ടുകര: രാമനാട്ടുകര നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.കെ.സജ്‌നയ്‌ക്കെതിരെ എൽ.ഡി എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ജൂൺ രണ്ടിന് നടക്കുന്ന കൗൺസിൽ യോഗത്തിൽ പ്രമേയം ചർച്ചയ്ക്ക് വരും. മുന്നണിയിലെ സി.പി.ഐ അംഗമാണ് സജ്ന.
ഭരണസമിതിയുടെ തീരുമാനങ്ങളിൽ വൈസ് ചെയർപേഴ്‌സൺ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. നോട്ടീസിൽ എൽ.ഡി.എഫിലെ 16 അംഗങ്ങൾ ഒപ്പിട്ടിട്ടുണ്ട്.
നഗരസഭ പള്ളിമേത്തൽ ഡിവിഷൻ പ്രതിനിധിയാണ് സജ്‌ന. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിലാണ് തനിക്കെതിരെയുള്ള അവിശ്വാസപ്രമേയ നീക്കമെന്ന് അവർ പറഞ്ഞു.