മുക്കം: ട്രെയിനിന് കാത്തുനിൽക്കാതെ പശ്ചിമ ബംഗാളിൽ നിന്നുള്ള അന്യ സംസ്ഥാന തൊഴിലാളികൾ ബസ് വാടകയ്ക്കെടുത്ത് നാട്ടിലേക്ക് തിരിച്ചു. കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന 60 പേരാണ് രണ്ട് ബസ്സുകളിലായി പശ്ചിമ ബംഗാളിലെ മുർഷിദാബാദിലേക്ക് യാത്ര തിരിച്ചത്. ഓൺലൈൻ വഴി പാസ് എടുത്ത് ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അനുമതിക്കുശേഷമാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. ഒരാൾക്ക് 7000 രൂപ വീതം 30 പേർക്ക് 2,10,000 രൂപയാണ് യാത്ര ചിലവ്. തൊഴിലാളികൾ തന്നെയാണ് തുക കണ്ടെത്തിയത്. കാരശ്ശേരി കക്കാടിൽ നിന്നും നോർത്ത് കാരശ്ശേരിയിൽ നിന്നുമാണ് ബസ്സുകൾ പുറപ്പെട്ടത്. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ തൊഴിലാളികളെ യാത്രയാക്കി.