കോഴിക്കോട്: കൊവിഡിനെ തുടർന്നുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി നിയമനം വൈകുന്നതിനെതിരെ സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് മുതൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വരെ തസ്തികകളിലേക്കുള്ള റാങ്ക് ഹോൾഡർമാർ സംഘടിപ്പിച്ച ഓൺലൈൻ സമരം വ്യത്യസ്തമായി. ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയവയിലൂടെ ഒരു ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം.

ലോക്ക് ഡൗൺ കാരണം സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ സമരം സംഘടിപ്പിച്ചതെന്ന് ഫെഡറേഷൻ ഒഫ് വേരിയസ് പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ (ഫെറ) സംസ്ഥാന സെക്രട്ടറി വിനിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധിയിലാണെന്നിരിക്കെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒന്നര വർഷം വരെ നീട്ടണമെന്ന ആവശ്യമാണ് സംഘടനയുടേത്.