a
കോഴിക്കോട് ഡി.ഡി.ഇ ഓഫീസിന് മുമ്പിൽ എ.ബി.വി.പി നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപരോധ സമരം

കോഴിക്കോട്: 'പരീക്ഷയാണ് വേണ്ടത്, പരീക്ഷണമല്ല' എന്ന മുദ്രാവാക്യവുമായുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ബി.വി.പി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. സമരം സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.വി.രജീഷ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ വകുപ്പിന്റെ രാവിലത്തെ തീരുമാനങ്ങൾ വൈകുന്നേരമാകുമ്പോൾ മുഖ്യമന്ത്രി മാറ്റുന്നത് ശരിയല്ലെന്ന് രജീഷ് പറഞ്ഞു. കൊവിഡ് നിയന്ത്രണാധീനമാവുന്നതുവരെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കാൻ സർക്കാർ തയാറാവണം.
ജില്ലാ പ്രസിഡന്റ് കെ.കെ.അമൽ മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ശ്യാംപ്രസാദ്, മഹാനഗർ വൈസ് പ്രസിഡന്റ് അനഘ, രാമനാട്ടുകര നഗർ സെക്രട്ടറി ആകാശ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.