കോഴിക്കോട്: കൊടിയത്തൂർ കൊളായിൽ കുടുംബത്തിന്റെ പെരുന്നാൾ ആഘോഷത്തിനായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊളായിൽ പി.പി. അഹമ്മദ് കുട്ടി ഹാജിയുടേയും എ.എം. കദീശുമ്മയുടേയും കുംബാംഗങ്ങളാണ് പുതുവസ്ത്രത്തിനും പെരുന്നാൾ ആഘോഷത്തിനുമായി കരുതിയ 1,06,000 രൂപ കൈമാറിയത്.

പ്രളയകാലത്ത് കൊളായിൽ കുടുംബം ദുരിതാശ്വാസ നിധിയിലേക്ക് 1,36000 രൂപ നൽകിയിരുന്നു. കൊവിഡ് പ്രതിസന്ധിയിലായവർക്ക് ആശ്വാസം പകരാൻ എല്ലാവർക്കും പ്രജോദനം നൽകുന്നതിനാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയതെന്ന് കുടുംബംഗങ്ങൾ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറിൽ കളക്ടർ സാംബശിവ റാവു തുക ഏറ്റുവാങ്ങി. നാസർ കൊളായി, സലിം കൊളായി, എം.ഇ ഫസൽ, ഇർഷാദ് കൊളായി എന്നിവർ പങ്കെടുത്തു.