കുറ്റ്യാടി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ കണ്ടോത്തുകുനിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.എം തങ്ങൾ ഉദ്‌ഘാടനം ചെയ്തു. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി. മുഹമ്മദലി, സലാം പി, കെ.എം. ഹമീദ്, അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു. പി.എം. ചന്ദ്രൻ സ്വാഗതവും പവിത്രൻ വി.കെ. നന്ദിയും പറഞ്ഞു.