കുറ്റ്യാടി: പൊതുമേഖലാ സംരംഭങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എ.ഐ.വൈ.എഫ് ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാവിലുംപാറ മേഖല കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. തൊട്ടിൽപ്പാലം, കാവിലുംപാറ പോസ്റ്റ് ഓഫീസ് സമരം എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പി.പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.സുബിൻ, എസ്.പി.ആനന്ദ്, കെ. അതുൽ, സുൽത്താൻ ബക്കർ, കെ.പി. വിക്രാന്ത് എന്നിവർ പ്രസംഗിച്ചു.