വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിൽ പഠിക്കുന്ന 25 കുട്ടികൾക്ക് അഴിയൂർ അഞ്ചാം പീടിക ഖായി ദെ മില്ലത്ത് ചാരിറ്റബിൾ സൊസൈറ്റി പെരുന്നാൾ കിറ്റ് നൽകി. ചോമ്പാൽ സി.ഐ ടി.പി.സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഇസ്മാഈൽ അജ്മാൻ , ഖായി ദെ മില്ലത്ത് ചാരിറ്റബിൾ സൊസെറ്റി ചെയർമാൻ റുബൈസ് ഉബൈസ്, കൺവീനർ കെ.പി ഫർസൽ , ട്രഷറർ സവാദ് പുല്ലമ്പി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ ഒരു കുടുംബത്തിന് നൽകുന്ന സൗജന്യ കൗൺസലിംഗിനുള്ള തുക പഞ്ചായത്തിനെ ഏൽപ്പിച്ചു.