കുറ്റ്യാടി: ലോക്ക് ഡൗണിനെ തുടർന്ന് ജീവിതം വഴിമുട്ടിയവർക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത് കെ.എസ്.യു മാതൃകയായി. ചെറിയ പെരുന്നാളിനായുള്ള ഈദ് കിറ്റുകളാണ് കെ.എസ്.യു പ്രവർത്തകർ വിതരണം ചെയ്തത്. കെ.എസ്.യു കായക്കൊടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ റഷീദ് കണ്ണൂർ, കായക്കൊടി മണ്ഡലം പ്രസിഡന്റ് നിഹാൽ ഷായ്‌ക്ക് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്‌തു. അർജുൻ കറ്റയട്ട്, യു.വി. സാബിത്ത്, നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അർഷാദ് പറമ്പത്ത്, യൂവി റമീസ്, വിമൽ കെ.പി. ബിജു, ഫിർദൗസ് എൻ.കെ., ഋഷിരാജ് തുടങ്ങിയവർ പങ്കെടുത്തു.