keralam

പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ 'സുഭിക്ഷ കേരളം" പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ വനിത കോ-ഓപറേറ്റീവ് സൊസൈറ്റിയും കൃഷി വികസന ഓഫീസിലെ കാർഷിക കർമ്മ സേനയും സംയുക്തമായി അഞ്ച് ഏക്കകറിൽ ഇടവിളക്കൃഷി നടത്തും. കൃഷി സ്ഥലം മന്ത്രി ടി.പി. രാമകൃഷ്ണൻ സന്ദർശിച്ചു. സൊസൈറ്റി പ്രസിഡൻ്റ് എം.ജെ. ത്രേസ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനിൽ, കൃഷി ഓഫീസർ ജിജോ ജോസഫ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൊസൈറ്റി 5,17,300 രൂപ കൈമാറി. പാട്ടത്തിനെടുത്ത അഞ്ചേക്കറിൽ 5,000 ചുവട് കപ്പ, ഇഞ്ചി, മങ്ങൾ, ചേന, ചേമ്പ് എന്നിവയാണ് കൃഷിചെയ്യുന്നത്.