azhi-yur
അഴിയൂരിലെ ആശാ വർക്കർമാർക്കുള്ള അനുമോദന കിറ്റ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ വിതരണം ചെയ്യുന്നു

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ 53 ദിവസം പ്രവർത്തിച്ച ആശാ വർക്കർമാരെ ഭക്ഷ്യക്കിറ്റ് നൽകി പഞ്ചായത്ത് അനുമോദിച്ചു. മൂന്ന് കൊവിഡ്-19 പോസിറ്റീവ് കേസുകളും 240 പേർ സമ്പർക്ക പട്ടികയിലുമുള്ള സമയത്ത് ആത്മധൈര്യം കൈവിടാതെ പ്രവർത്തിച്ച 21 ആശാ വർക്കർമാർക്കാണ് ഒരു മാസത്തേക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ അനിൽ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ ചാത്തങ്കണ്ടി , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് , മെഡിക്കൽ ഓഫീസർ ‍ഡോ.കെ.അബ്ദുൾ നസീർ, ജെ.എച്ച്.ഐ സി.എച്ച്.സജീവൻ എന്നിവർ സംബന്ധിച്ചു.