വടകര: പഞ്ചായത്തിലെ പല സ്ഥാപനങ്ങളും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിന് നല്കിയിട്ടും തുടർ നടപടി സ്വീകരിക്കാത്ത അഴിയൂർ പഞ്ചായത്ത് അനാസ്ഥക്കെതിരെ ജനകീയ മുന്നണി പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ വരാനിരിക്കെ മതിയായ ക്വാറന്റൈൻ സൗകര്യം ഒരുക്കാത്തത് പലരുടെയും യാത്ര തടസ്സപ്പെട്ടിരിക്കുകയാണ്. ഹോം ക്വാറന്റൈൻ രോഗവ്യാപനം തടയാൻ പര്യാപ്തമല്ല. ചെയർമാൻ അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.ബാബുരാജ്, ഇ.ടി.അയ്യൂബ്, പ്രദീപ് ചോമ്പാല, പി.രാഘവൻ, കെ.ഭാസ്കരൻ , വി.കെ.അനിൽകുമാർ, സി.സുഗതൻ, കെ.പി.രവീന്ദ്രൻ, ഹാരിസ് മുക്കാളി, കെ.കെ.ഷെറിൻ കുമാർ, എം.ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.