കോഴിക്കോട്: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ കർഷകർക്ക് സഹായകമാകുന്ന പദ്ധതികൾ ഇല്ലെന്നാരോപിച്ച് അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ താലൂക്ക് കൃഷിഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി പി.എം.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ തല പരിപാടിയിൽ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം അദ്ധ്യക്ഷത വഹിച്ചു. സൗത്ത് പ്രസിഡന്റ് മുരളി കച്ചേരി സ്വാഗതവും പ്രസാദ് പൊറ്റമ്മൽ നന്ദിയും പറഞ്ഞു.
കുറ്റ്യാടി: മരുതോങ്കര മണ്ഡലം കിസാൻ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി.ജെയിംസ് ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷ്യത വഹിച്ചു. വാഴയിൽ കുഞ്ഞികൃഷ്ണൻ കക്കട്ടിൽ ശ്രീധരൻ , തോമസ് കാഞ്ഞിരത്തിങ്കൽ, വി.പി.വിനോദൻ സനൂപ് കള്ളാട് എന്നിവർ പ്രസംഗിച്ചു.