സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന്‌ കേരളത്തിലേക്ക് കടക്കുന്നതിനായി വ്യാജരേഖ ഹാജരാക്കിയ യുവാവ് പിടിയിൽ. കണ്ണൂർ തോട്ടട സുമാമന്ദിരത്തിൽ ബിനോയ് ബാലകൃഷ്ണൻ (30) ആണ്‌ പൊലീസ് പിടിയിലായത്. ബംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുന്നതിനായി ആര്യങ്കാവ് വഴിയാണ് യാത്രാപാസിൽ കാണിച്ചിരുന്നത്. ഇത് കമ്പ്യൂട്ടറിന്റെ സഹായത്താൽ തിരുത്തി മുത്തങ്ങ വഴിയാക്കിയാണ് യുവാവ് വന്നത്. മുത്തങ്ങയിലെ പരിശോധനയിൽ രേഖ തിരുത്തിയതാണെന്ന് കണ്ടെത്തി. പൊലീസ് ഇയാൾക്കെതിരെ വഞ്ചനാകുറ്റത്തിനും കൃത്രിമരേഖ ചമച്ചതിനും കേസെടുത്തു.