കുന്ദമംഗലം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന 10 ലക്ഷം മാസ്ക് ചലഞ്ചിന്റെ ഭാഗമായി ജില്ലാ എൻ.എസ്.എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഒന്നേകാൽ ലക്ഷം മാസ്കുകൾ നൽകി.
കുന്ദമംഗലത്ത് അഡ്വ.പി.ടി.എ റഹീം എം.എൽ.എ മാസ്കുകൾ ഏറ്റുവാങ്ങി. ക്ലസ്റ്റർ കൺവീനർമാരായ എ.പി.മിനി, സുധാകരൻ, പ്രോഗ്രാം ഓഫീസർമാരായ ഒ.പി.കൃഷ്ണൻ, സില്ലി, ലീഡർ എം.ജവാദ് എന്നിവർ പങ്കെടുത്തു.