കോഴിക്കോട്: കോർപറേഷൻ ഓഫീസ് കാന്റീനായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിൽ ലോക്ക് ഡൗൺ മാനദണ്ഡം ലംഘിച്ച് പൊതുജനങ്ങൾക്ക് ഭക്ഷണം വിളമ്പിയെന്നതിന് മാനേജരുൾപ്പെടെ ആറ് പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. നിലവിൽ ഹോട്ടലുകളിൽ പാഴ്‌സൽ സർവീസിന് മാത്രമാണ് അനുമതിയുള്ളത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കാന്റീനിൽ കോർപ്പറേഷനിലെ കൊവിഡ് വോളണ്ടിയർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഭക്ഷണം കഴിക്കുന്നതിന് പ്രത്യേക അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിൽ പുറത്ത് നിന്നുള്ളവർക്ക് ഭക്ഷണം വിളമ്പിയെന്നാണ് പരാതി. കോർപറേഷൻ കാന്റീനായതിനാൽ പൂട്ടിയിട്ടില്ലെന്ന് സി.ഐ ഉമേഷ് പറഞ്ഞു.