കോഴിക്കോട്: ബി.ജെ.പിയുടെ കോഴിക്കോട് ജില്ലയിലെ മുതിർന്ന നേതാവും കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സി.കെ. ബാലകൃഷ്ണന്റെ അകാല വിയോഗം പാർട്ടിക്ക് കനത്ത നഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനസംഘകാലം മുതൽ പാർട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച നേതാവാണ് അദ്ദേഹം. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പ്രക്ഷോഭരംഗത്തും അദ്ദേഹം സജീവമായിരുന്നു. ഭാരതീയ വ്യാപാരി വ്യവസായി സംഘം സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നു അദ്ദേഹം.