മുക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയുടെ വിത്തു വണ്ടി യാത്ര തുടങ്ങി. 4000 വീടുകളിലാണ് പച്ചക്കറി കൃഷിക്കുള്ള വിത്തുകൾ എത്തിക്കുന്നത്. ഒന്നാം വാർഡിൽ നിന്നാരംഭിച്ച യാത്ര നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, കൃഷി ഓഫീസർ ഡോ.പ്രിയ മോഹൻ, നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ്, കൗൺസിലർമാരായ മിനി കരുണാകരൻ, പി.കെ .മുഹമ്മദ്, ടി.ടി .സുലൈമാൻ എന്നിവർ പങ്കെടുത്തു.