1
വിഷ്ണുമംഗംലം പുഴയിലെ ബണ്ട് നിറഞ്ഞ നിലയിൽ

നാദാപുരം: വേനൽ മഴ ശക്തമായതോടെ വിഷ്ണുമംഗലം പുഴയിലെ ബണ്ട് നിറഞ്ഞു. വടകരയ്ക്കും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനാണ് വിഷ്ണുമംഗലം പുഴക്ക് കുറുകെ ബണ്ട് നിർമ്മിച്ചത്. പുഴയിൽ വെള്ളം കുറഞ്ഞതിനാൽ ബണ്ടിന്റെ എല്ലാ ഷട്ടറുകളും മാസങ്ങൾക്ക് മുമ്പേ അടച്ചിരുന്നു. വേനൽ മഴ വിലങ്ങാട് മലയിൽ ശക്തമായതോടെയാണ് പുഴയിൽ നീരൊഴുക്ക് വലിയ തോതിൽ കൂടിയത്. അതെസമയം ബണ്ടിന്റെ ഷട്ടറുകൾ ഏത് സമയവും തുറന്ന് വിടുമെന്നും നാദാപുരം, തൂണേരി, ചെക്യാട്, എടച്ചേരി പഞ്ചായത്തുകളിലെ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്ന് വാട്ടർ അതോറിറ്റി പുറമേരി അസി. എഞ്ചിനീയർ അറിയിച്ചു.