കോഴിക്കോട്: ലോകം മഹാമാരിയെ പ്രതിരോധിക്കുന്ന ഘട്ടത്തിൽ സഹജീവികളുമായി പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും ജീവിതക്രമം ശക്തിപ്പെടുത്താൻ ഈദുൽ ഫിതർ പ്രചോദനമാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി. എൻ അബ്ദുൽ ലത്തീഫ് മദനി, ജന.സെക്രട്ടറി ടി. കെ.അശ്രഫ് എന്നിവർ ഈദ് സന്ദേശത്തിൽ പറഞ്ഞു.
ലോക്ക് ഡൗൺ ഇളവുകൾ കൊവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാൻ ശ്രദ്ധിക്കണം. നിർബന്ധ ആരാധനാ കർമ്മങ്ങൾ പോലും പള്ളികളിൽ പോയി നിർവഹിക്കാതിരിക്കുന്ന ഈ സന്ദർഭത്തിൽ തൊഴിൽ, ചികിത്സ, അവശ്യ സാധനങ്ങളുടെ ശേഖരണം എന്നിവയ്ക്കല്ലാതെ വീടിന് പുറത്തിറങ്ങാതിരിക്കുകയാണ് സാമൂഹിക പ്രതിബദ്ധതയുള്ളവർ ചെയ്യേണ്ടത്. തൊഴിൽ നഷ്ടപ്പെട്ടവരുടെയും രോഗികളുടെയും മറ്റും ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും വിസ്ഡം സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.