കോഴിക്കോട് : മദ്യവിൽപ്പനയ്ക്കുള്ള ആപ്പ് സർക്കാറിന് ആപ്പാകുമെന്ന് കെ. മുരളീധരൻ എം.പി.
ബീവറേജസ് ഔട്ടലെറ്റിന് പുറമെ ബാറുകളിൽ കൂടിയും മദ്യം വിറ്റാൽ രോഗവ്യാപനവും മദ്യവ്യാപനവും ഉണ്ടാകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ തിടുക്കത്തിൽ പരീക്ഷ നടത്താനുള്ള നീക്കം കുട്ടികളെ മാനസിക സംഘർഷത്തിലാക്കും. കുറച്ചുസമയം കൂടി കഴിഞ്ഞ് പരീക്ഷ നടത്താനുള്ള മാനുഷിക പരിഗണന സർക്കാർ കൈക്കൊള്ളണം. ചൊവ്വാഴ്ചത്തെ എം.പിമാരുടെ യോഗത്തിൽ പങ്കെടുക്കില്ല.
സ്‌പ്രിൻക്‌ളർ ഇടപാടിൽ യു.ഡി.എഫ് ആദ്യഘട്ടത്തിൽ തന്നെയെടുത്ത തീരുമാനം കൊണ്ടാണ് സർക്കാരിന് പിൻവാങ്ങേണ്ടി വന്നത്. ഈ ഇടപാടിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുന്നോട്ട് പോവുമെന്നും മുരളീധരൻ വ്യക്തമാക്കി.