രാമനാട്ടുകര:​ കൊവിഡ് -19 പശ്ചാത്തലത്തിൽ വ്യാപാര വായ്പക്കുള്ള മൊറട്ടോറിയം ഒരു​ ​വർഷം ആക്കുക, മൊറട്ടോറിയം കാലയളവിലെ പലിശ​,​ പിഴ പലിശ എന്നിവ പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി ജില്ലയിൽ 600 പൊതുമേഖലാ ബാങ്കുകൾക്ക് മുന്നിൽ ​ 26ന് രാവിലെ 10ന് പ്രതിഷേധ ധർണ നടത്തു​മെന്ന് ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് സിറ്റിയിൽ ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, ഫറോക്കിൽ ജില്ലാ സെക്രട്ടറി ടി.മരക്കാർ, വടകരയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ.വിജയൻ എന്നിവർ ഉദ്ഘാടനം ചെയ്യും. മറ്റു കേന്ദ്രങ്ങളിൽ ജില്ലാ ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും മേഖലാ ഭാരവാഹികളും നേതൃത്വം നൽകും.