രാമനാട്ടുകര: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബേപ്പൂർ മണ്ഡലത്തിലെ 20 കേന്ദ്രങ്ങളിൽ പ്രതിഷേധസമരം നടത്തി. രാമനാട്ടുകര ടൗണിൽ എ.ഐ.ടി.യു.സി ബേപ്പൂർ മണ്ഡലം സെക്രട്ടറി മജീദ് വെൺമരത്ത് ഉദ്ഘാടനം ചെയ്തു. കെ. ഉമ്മർ ബാബു, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി പി. ഷാജി, പി.പി. മുനീർ എന്നിവർ പ്രസംഗിച്ചു.
പരുത്തിപാറയിൽ ശ്രീധരൻ നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. എം.എ. വേണുഗോപാലൻ, എം. ശിവദാസൻ എന്നിവർ പ്രസംഗിച്ചു. രാമനാട്ടുകര പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി.എം ലോക്കൽ സെക്രട്ടറി രാജൻ പുൽപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി കൃഷ്ണൻ പൊറക്കുറ്റി, കെ.എം. വേലായുധൻ എന്നിവർ പ്രസംഗിച്ചു.
പോസ്റ്റ് ഓഫീസ് പരിസരം, റെയിൽവേ സ്റ്റേഷൻ ഗേറ്റ്, നല്ലൂരങ്ങാടി, ഫറോക്ക് പേട്ട എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധത്തിന് പി.പി. രാമചന്ദ്രൻ, ഒ. ഭക്തവത്സലൻ, സി.പി. ശ്രീധരൻ, എം. സതീശ് കുമാർ, കെ. വത്സരാജൻ, ടി. ശ്രീധരൻ, വിജയകുമാർ പൂതേരി തുടങ്ങിയവർ നേതൃത്വം നൽകി. ചെറുണ്ണൂർ അങ്ങാടിയിൽ നരിക്കുനി ബാബുരാജ്, പി. ജയപ്രകാശ്, എം.ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
കടലുണ്ടി പഞ്ചായത്തിലെ കോട്ടക്കടവിൽ സുരേന്ദ്രൻ മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മുരളി മുണ്ടേങ്ങാട്ട്, സി. രമേശൻ, ജലജ എന്നിവർ നേതൃത്വം നൽകി. ദിനേശ് ബാബു അത്തോളി, എം. മോഹൻദാസ്, ടി. ഹസൻ, അബ്ദുറഹ്മാൻ കുട്ടി, എം. ഭാസ്ക്കരൻ നായർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.