രാമനാട്ടുകര: രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ യു.പി.ബി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ വിദ്യാർത്ഥിനി പി. സരിഗക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകർ, പി.ടി.എ പ്രവർത്തകർ, സ്‌കൂൾ മാനേജർ, പൂർവാദ്ധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പ്രധാനാദ്ധ്യാപകൻ വി. അനിരുദ്ധൻ, പി.ടി.എ പ്രസിഡന്റ് പി. ബാലരാമൻ, എസ്.എസ്.ജി കൺവീനർ ടി.സി. ബാബുരാജൻ, പി.എൻ. മോഹനൻ (പൂർവ വിദ്യാർത്ഥി സംഘടന കൺവീനർ), കെ.പി. നാസർ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി എം.കെ. മോഹൻദാസ് നന്ദി പറഞ്ഞു.