കൽപറ്റ: കൊവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ കർഷകരുടെ അഞ്ചുലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതി തള്ളാൻ കേന്ദ്ര ഗവ: തയ്യാറാകണമെന്ന് കാർഷിക പുരോഗമന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര ഗവൺമന്റിന്റെ ഉത്തേജക പാക്കേജിൽ കർഷകർക്ക് നേരിട്ട് പണം ലഭിക്കുന്ന ഒരു മാർഗ നിർദേശങ്ങളുമില്ലാത്തതിൽ പ്രതിഷേധിച്ച് 27 ന് ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ കാർഷിക പുരോഗമന സമിതി സമരം നടത്തും.
സമിതിഓൺലൈൻ യോഗത്തിൽ ജില്ലാ ചെയർമാൻ ഡോ .പി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ പി.എം ജോയി, വി.പി വർക്കി, ഗഫൂർ വെണ്ണിയോട്, വി.എം വർഗ്ഗീസ്, കണ്ണിവെട്ടം കേശവൻ ചെട്ടി, അഡ്വ. പി വേണു ഗോപാൽ, വൽസ ചാക്കോ, പ്രൊഫ. താരാ ഫിലിപ്പ്, ടി.പി ശശി, ടി.കെ ഉമ്മർ, ഒ.സി ഷിബു, കുഞ്ഞിരാമൻ ബിച്ചാരത്ത്, എം.കെ ബാലൻ, സി.പി അഷ്രഫ് തുടങ്ങിയവർ സംസാരിച്ചു.