covid-19

കോഴിക്കോട്: ഇന്നലെ പ്രവേശിപ്പിച്ച 709 പേരുൾപ്പെടെ 6444 പേർ കൊവിഡ് നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഇന്നലെ പ്രവേശിപ്പിച്ച 18 പേരുൾപ്പെടെ 74 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 52 പേർ മെഡിക്കൽ കോളേജിലും 22 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. നിരീക്ഷണം പൂർത്തിയാക്കിയ 13 പേർ മെഡിക്കൽ കോളേജിൽ നിന്നും രണ്ട് പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും ഡിസ്ചാർജ്ജായി.

98 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. നേരത്തെ അയച്ച 178 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇന്നലെ വന്ന 90 പേരുൾപ്പെടെ 964 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 377 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 564 പേർ വീടുകളിലുമാണ്. 23 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 109 പേർ ഗർഭിണികളാണ്.

ജില്ലയിലെ കൊവിഡ് കണക്കുകൾ

 ഇന്നലെ രോഗം സ്ഥിരീകരിച്ചത് - നാല് പേർക്ക്

 ആകെ ചികിത്സയിലുള്ളവർ- 20

 പുതുതായി നിരീക്ഷണത്തിലായവർ- 709

 ഇന്നലെ നിരീക്ഷണം പൂർത്തിയാക്കിയവർ-15

 ആകെ നിരീക്ഷണത്തിലുള്ളവർ- 6444

 ഇന്നലെ അയച്ച സാമ്പിളുകൾ- 98

 നിരീക്ഷണത്തിലുള്ള പ്രവാസികൾ- 964