1
പടം-വിഷ്ണുമംഗലം ബണ്ടിന്റെ ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കി വിടുന്നു

നാദാപുരം: വാണിമേൽ പുഴയിൽ വെള്ളം ക്രമാതീതമായി കൂടിയതിനെ തുടർന്ന് വിഷ്ണുമംഗലം ബണ്ടിന്റെ ഷട്ടറുകളും തുറന്നു. വടകരയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്നതിനാണ് പുഴയ്ക്ക് കുറുകെ വിഷ്ണുമംഗലം പമ്പ് ഹൗസിന് സമീപം വാട്ടർ അതോറിറ്റി ബണ്ട് നിർമ്മിച്ചത്. നേരത്തെ പുഴയിൽ വെള്ളം കുറഞ്ഞതിനാൽ ബണ്ടിന്റെ ഷട്ടറുകൾ അടച്ചിരുന്നു. വിലങ്ങാട് മലയോരത്ത് വേനൽമഴ ശക്തമായതോടെയാണ് പുഴയിൽ നീരൊഴുക്ക് കൂടിയത്. ബണ്ട് നിറഞ്ഞ് കവിയുമെന്ന നില വന്നതോടെ വാട്ടർ അതോറിറ്റി ഷട്ടറുകൾ ഇന്നലെ വൈകീട്ടോടെ തുറന്നു. വെള്ളം ശക്തിയായി ഒഴുകാൻ സാധ്യതയുള്ളതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.