കൽപ്പറ്റ: ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 20 മുതൽ നിർത്തിവെച്ചിരുന്ന വയനാട് പ്രസ് ക്ലബിന്റെ പ്രവർത്തനം നാളെ പുനരാരംഭിക്കും. സർക്കാരിന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ചും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തിയുമാകും പ്രസ് ക്ലബിന്റെ തുടർന്നുള്ള ദിവസങ്ങളിലെ പ്രവർത്തനങ്ങൾ. വാർത്താ സമ്മേളനങ്ങൾ നടത്താനെത്തുന്നവരുടെ എണ്ണം പരമാവധി നാലായി ചുരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനങ്ങൾക്കായി വരുന്നവരും റിപ്പോർട്ട് ചെയ്യാൻ വരുന്ന മാധ്യമ പ്രവർത്തകരും മുഴുവൻ നിർദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡന്റ് കെ.സജീവൻ, സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറർ എ.പി.അനീഷ് എന്നിവർ അറിയിച്ചു.