കോഴിക്കോട്: പരസ്പര സ്‌നേഹവും സാഹോദര്യവും നിലനിർത്താനും കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും പെരുന്നാൾ സുദിനത്തിൽ നമുക്ക് സാധിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. നന്മയും സ്‌നേഹവും ഐക്യവും പരസ്പരം കാത്തുസൂക്ഷിക്കാൻ ഈ വേളയിൽ നാം തയ്യാറാവുക. വ്രത ശുദ്ധിയിൽ കരസ്ഥമാക്കിയ ഊർജ്ജം ഭാവിജീവിതത്തിലേക്കൊരു വഴിവിളക്കാവട്ടെ.' കൊവിഡ് -19ന്റെ പശ്ചാതലത്തിൽ നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചു കൊണ്ടായിരിക്കണം നമ്മുടെ ആഘോഷങ്ങൾ. പള്ളികൾ അടഞ്ഞുകിടക്കുന്ന സന്ദർഭത്തിൽ വിശ്വാസികളെല്ലാവരും വീട്ടിൽ നിന്ന് പെരുന്നാൾ നിസ്‌കാരം നിർവഹിക്കുക.
ആത്മചൈതന്യത്തിന്റെഅകസാരങ്ങളെ ആവാഹിച്ചെടുത്ത് ശേഷിക്കുന്ന കാലത്തെ ജീവിതയാത്ര റബ്ബിന്റെ അനുഗ്രഹവും ഔദാര്യവും കാംക്ഷിക്കപ്പെടുന്ന പ്രതീക്ഷകളായി ഓരോ വിശ്വാസിയുംനിലകൊള്ളണമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.