mehak
കരകൗശല ഉത്പ്പന്നങ്ങൾ വിറ്റുകിട്ടിയ പതിനായിരം രൂപ മെഹക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറുന്നു

കൊടിയത്തൂർ: ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് നിർമ്മിച്ച കരകൗശല വസ്തുക്കൾ സോഷ്യൽ മീഡിയയിലൂടെ വിറ്റുകിട്ടിയ പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി രണ്ടാംക്ലാസുകാരി. എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്‌കൂളിലെ മെഹക് ആണ് പ്ലാസ്റ്റിക് കുപ്പികൾ അലങ്കാരങ്ങളാക്കി വിറ്റഴിച്ചത്. സഹോദരി സോനം മുനീർ, മെഹകിന്റെ പേരിൽ ആരംഭിച്ച യു ട്യൂബ് ചാനലിലൂടെയായിരുന്നു ഉൽപ്പന്നങ്ങളുടെ വിൽപ്പന. എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പാൾ രമേശ് കുമാറും അദ്ധ്യാപകരും പരിസ്ഥിതി പ്രവർത്തകരും തദ്ദേശവാസികളും പ്രോത്സാഹിപ്പിച്ചപ്പോൾ കച്ചവടം പൊടിപൊടിച്ചു. പ്രളയ കാലത്ത് സമ്പാദ്യക്കുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ മെഹക് നാട്ടിലെ താരമായിരുന്നു.

മാതാവായ എ.എം.സോഫിയ ടീച്ചർ, സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ വി.വസീഫ് അദ്ധ്യാപിക ബിന്ദുകുര്യൻ എന്നിവരോടൊപ്പം കോഴിക്കോട് കളക്ടറേറ്റിലെത്തി മന്ത്രി ടി.പി. രാമകൃഷ്ണന്

തുക കൈമാറി.