cpi
പച്ചക്കറി കിറ്റ് വിതരണം സി.പി.ഐ ജില്ലാ.അസി.സെക്രട്ടറി ടി.കെ.രാജൻ മാസ്റ്റർ മീത്തലെ വീട്ടിൽ ലക്ഷ്മിയമ്മയ്ക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

എടച്ചേരി: എടച്ചേരി ചുണ്ടയിൽ ഒമ്പതാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും എടച്ചേരി കമ്മ്യൂണിറ്റി കിച്ചണിലേക്കും സി.പി.ഐ ചുണ്ടയിൽ ബ്രാഞ്ച് കമ്മിറ്റിയുടെയും ഒമ്പതാം വാർഡ് മെമ്പർ ഷീമ വള്ളിലിന്റെയും നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സി.പി.ഐ ജില്ലാ.അസി.സെക്രട്ടറി ടി.കെ. രാജൻ മാസ്റ്റർ മീത്തലെ വീട്ടിൽ ലക്ഷ്മിയമ്മയ്ക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ഷീമ വള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി.സുരേന്ദ്രൻ മാസ്റ്റർ, ബ്രാഞ്ച് സെക്രട്ടറി കെ.വി.മഹേഷ്, സി.ഭാസ്‌ക്കരൻ, പി.പി.ഷിജു കുമാർ, സി.ദിനേശൻ, പി.നാണു എന്നിവർ സംബന്ധിച്ചു.