ബാലുശ്ശേരി: ബി.ജെ.പി നേതാവും ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന പനങ്ങാട് ചങ്ങരോത്ത് കുന്നുമ്മൽ സി.കെ.ബാലകൃഷ്ണന് നാട് കണ്ണീരോടെ വിട നൽകി. സംസ്ക്കാരം ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ വീട്ടുവളപ്പിൽ നടന്നു. വീട്ടിൽ പൊതുദർശനത്തിനു വെച്ച ഭൗതിക ദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ വിവിധ സമയങ്ങളിലായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഭൗതിക ദേഹത്തിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് വി.വി. രാജൻ,ഉത്തരമേഖല പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ,യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് രനീഷ്, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ഷൈനി ജോഷി, എസ്. ടി മോർച്ച സംസ്ഥാന സെക്രട്ടറി സുമിത്രൻ, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം.എലത്തൂർ മണ്ഡലം പ്രസിഡന്റ് സി.പി സതീശൻ, ഭാരതീയ കിസാൻ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.വിപിൻ, സെക്രട്ടറി കെ.രജീഷ്, സംസ്ഥാന കൺവീനർ ജോസ്കുട്ടി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.ടി .മുരളി, ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സെക്രട്ടറി ഗുരുസ്വാമി, കോഴിക്കോട് ജില്ലാ കൺവീനർമാരായ ടി.വി .ശ്രീധരൻ, സന്തോഷ് സഹദേവൻ, പുരുഷൻ കടലുണ്ടി എം.എൽ എ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കമലാക്ഷി, വൈസ് പ്രസിഡന്റ് ഉസ്മാൻ തുടങ്ങി രഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. മിസോറാം ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയ്ക്കു വേണ്ടി ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.എം.ശ്യാമപ്രസാദ് പുഷ്പചക്രം സമർപ്പിച്ചു.