chicken

വടകര: ചിക്കന് അമിത വില ഈടാക്കിയാൽ കർശന നടപടിയെടുക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. നിലവിൽ 200 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. താലൂക്കിൽ പല ഭാഗങ്ങളിലും അമിത വില ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്. ചില വ്യാപാരികൾ ബ്രോയിലർ എന്ന വ്യാജേന ലെഗോൺ കോഴി ഇറച്ചി നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ബ്രോയിലർ ചിക്കൻ 200 രൂപയ്ക്ക് വിൽക്കണം. വില വിവരം നിർബന്ധമായും കടയുടെ മുന്നിൽ വയ്‌ക്കണം. വില കൂട്ടുന്നവർക്കെതിരെയും എഴുതി വയ്‌ക്കാത്തവർക്കെതിരെയും മറ്റ് കോഴി ഇറച്ചി നൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. ലൈസൻസില്ലാതെ ഇറച്ചി വിൽക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.