ചേളന്നൂർ: കെ.പി.സി.സിയുടെ 1000 വീട് പദ്ധതിയിൽ കക്കോടിയിലെ സ്വാതന്ത്ര്യ സമര സേനാനി ഉണ്ണീരന് വീട് നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓൺലൈനായി വീട് സമർപ്പിച്ചു. ഐ.എൻ.സി ഫേസ് ബുക്ക് കൂട്ടായ്മയാണ് വീട് നിർമ്മിച്ച് നൽകിയത്. കെ പി. സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി സിദ്ധിഖ് വീടിന്റെ താക്കോൽ കൈമാറി. ഐ.എൻ.സി ഫേസ് ബുക്ക് അഡ്മിൻ മുഹമ്മദ് ഇഖ്ബാൽ, കക്കോടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അറോട്ടിൽ കിഷോർ, എൻ.പി.ബിജേഷ്, എൻ. ജയകൃഷ്ണൻ, കെ.സോമനാഥൻ ,സി. കെ.ഉണ്ണികൃഷ്ണൻ, മലയിൽ ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.