രാമനാട്ടുകര: കൊവിഡ് കാല പ്രതിസന്ധിയെ അതിജീവിച്ച് ഒരുകൂട്ടം കലാകാരന്മാർ തയ്യാറാക്കിയ 'ലോക്ക് ഡൗൺ കാലത്തെ മത്തായിമാർ ' ടെലിസ്ട്രിപ്പ് സീരിയലിന്റെ എട്ടാമത് എപ്പിസോഡ് പുറത്തിറക്കി. ഇപ്റ്റ മൂവി ക്ലബ് എന്ന പേരിൽ യു ട്യൂബ് ചാനലിലൂടെയാണ് സീരിയൽ പ്രേക്ഷകരിലെത്തിക്കുന്നത്. ഇപ്റ്റയുടെ മലപ്പുറം ജില്ലാ സെക്രട്ടറി ബാബു ഒലിപ്രമാണ് നേതൃത്വം നൽകുന്നത്. ആനന്ദ് കലിംഗ, ഇസ്മയിൽ കെ.പി.എ.സി, അബിത വടകര, കവയത്രി കൂടിയായ ശ്രീജ ചേളന്നൂർ തുടങ്ങിയവരാണ് അഭിനേതാക്കൾ. ചിത്ര സംയോജനം സുനീഷ് മെഹഫിൽ. രചനയും സാക്ഷാത്കാരവും ബാബു ഒലിപ്രം. അഞ്ച് പ്രദേശങ്ങളിൽ അഞ്ച് മൊബൈൽ കാമറ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തുന്നത്. അഗയ് ഇപ്റ്റയും സംഘവുമാണ് കാമറ ചെയ്യുന്നത്. ചലച്ചിത്ര നടൻ ചേർത്തല ജയൻ ഉദ്ഘാടനം ചെയ്തു. കവിയും ഗാന രചയിതാവുമായ പി.കെ.ഗോപി ആമുഖ ഭാഷണം നടത്തി.