lockel-must
അർച്ചന

​രാമനാട്ടുകര: ലോക്ക് ഡൗൺ ആയാലെന്താ.. അർച്ചന 'ടീച്ചർ' തിരക്കിലാണ്. പത്തുമണിക്ക് എച്ച് ബി ക്ലാസ് തുടങ്ങുമ്പോഴേക്കും രക്ഷിതാക്കളുമൊത്ത് വിദ്യാർത്ഥികൾ ക്ലാസിലെത്തും. ​പഠന ​ പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്ക് വാട്സ് ആപ്പ് ​ വഴിയാണ് സൗജന്യ ക്ലാസ്. വീഡിയോ, ഓഡിയോ, ഫോട്ടോ എന്നിവ ഉപയോഗിച്ച് ഗ്രൂപ്പിൽ പാഠ ഭാഗങ്ങളും മോട്ടിവേഷനും നൽകും. ഫോണിലൂടെ മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ കൗൺസലിംഗും. ഫറോക്ക് നല്ലൂർ സ്വദേശിനിയായ അർച്ചനയാണ് ഓൺലൈൻ ക്ലാസിലൂടെ താരമായിരിക്കുന്നത്. ​ബി.ബി.എ അവസാന വർഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന അർച്ചന ഒഴിവു ദിവസങ്ങളിൽ രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന പഠന ​ പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനത്തിൽ ജോലി ചെ​യ്തിരുന്നു. ലോക്ക് ഡൗൺ കാലത്ത് അവിടെ വരാറുണ്ടായിരുന്ന കുട്ടികളെ ഉദ്ദേശിച്ച് തുടങ്ങിയതായിരുന്നു ക്ലാസ്. എന്നാൽ ആവശ്യക്കാർ ഏറിയതോടെ പല ഗ്രൂപ്പുകളിലായി നിരവധി പേരാണ് അർച്ചനയുടെ ക്ലാസിലെത്തുന്നത്. കണക്ക്, മലയാളം, ഇംഗ്ലീഷ് എന്നിവയിലും പരിശീലനം നൽകുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ കൗൺസലർമാരും അദ്ധ്യാപകരും ചേർന്നാണ് പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്. ഷെറീന, നയന, ശിബിൻ, ബഷീർ കെ. പൂക്കോട്ടൂർ എന്നിവരും സഹായിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങളും നടത്തുന്നു. ലോക്ക് ഡൗൺ കഴിഞ്ഞാൽ അവധി ദിവസങ്ങളിൽ ക്ലാസ് തുടരാനാണ് തീരുമാനം. വാട്സ് ആപ്പ് നമ്പർ: 9495914674. ​