mmm
മണലൊടി കുടുംബ സമിതി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നു

കോഴിക്കോട്: കൊവിഡ് കാല ദുരിതമനുഭവിക്കുന്ന 250 ഓളം കുടുംബങ്ങൾക്ക് മണലൊടി കുടുംബ സമിതി ഭക്ഷ്യക്കിറ്റുകൾ നൽകി. മാങ്കാവ് മുതൽ പെരുമണ്ണ വരെയുള്ള പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്കാണ് കിറ്റ് നൽകിയത്. 25 വർഷമായി പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ മണലൊടി കുടുംബ സമിതി വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് അംഗങ്ങളിൽ നിന്ന് പണം സ്വരൂപിച്ചത്. കിറ്റ് വിതരണോദ്ഘാടനം മണലൊടി കുടുംബ സമിതി പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി മണ്ണുക്കണ്ടി സന്തോഷിന് നൽകി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അസീസ് മണലൊടി, എൻ.വി.അബ്ദുൽ ജബ്ബാർ ജോയിന്റ് സെക്രട്ടറി അസ്‌ലം മണലൊടി, നൗഫൽ മണലൊടി തുടങ്ങിയവർ പങ്കെടുത്തു. ഉദ്യമത്തിൽ പങ്കാളികളായ മണലൊടി കുടുംബാംഗങ്ങളെ സെക്രട്ടറി ഇക്ബാൽ മണലൊടി അഭിനന്ദിച്ചു.