കോഴിക്കോട് : ബ്രേക് ദി ചെയിൻ കാമ്പയിൻ സന്ദേശവുമായി നഗരത്തിൽ ഇന്ന് കാർട്ടൂൺ മതിൽ ഒരുക്കുന്നു. മാനാഞ്ചിറയ്ക്കു സമീപമുള്ള ഗവ. ടീച്ചർ എജ്യുക്കേഷൻ കോളേജിന്റെ ചുറ്റുമതിലിൽ ഇന്ന് ഉച്ചയ്ക്ക് 1:30 മുതൽ മൂന്നു മണിക്കൂറിനിടെ സംസ്ഥാനത്തെ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ കൊവിഡ് പ്രതിരോധ കാർട്ടൂൺ മതിൽ തീർക്കും. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.
കാമ്പയിൻ രണ്ടാംഘട്ടത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.