politics
വടകരയിൽ നടന്ന നക്സൽബാരി ദിനാചരണം

വടകര: സി.പി.ഐ (എം.എൽ)റെഡ് സ്റ്റാർ വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ നക്സൽ ബാരി ദിനം ആചരിച്ചു. 1960കളിൽ പശ്ചിമ ബംഗാളിലെ നക്സൽബാരിയിൽ ഭൂരഹിതരായ കർഷകരും കർഷക തൊഴിലാളികളും ഭൂമിക്ക് വേണ്ടി നടത്തിയ പോരാട്ടത്തിന് 52 വർഷം പൂർത്തിയാവുന്ന ദിനാചരണത്തിന് ശ്രീജിത്ത് ഒഞ്ചിയം, ആർ.കെ.ബാബു, പി.പി.സ്റ്റാലിൻ, പി. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.