കോഴിക്കോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫറോക്ക് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ തരിശുഭൂമിയിൽ കൃഷിയിറക്കി. വ്യവസായ വകുപ്പിന് കീഴിലുള്ള സെയിൽ എസ്.സി.എല്ലിന്റെ കാടുമൂടി കിടന്ന രണ്ട് ഏക്കറോളം സ്ഥലത്താണ് കൃഷി ആരംഭിച്ചത്. മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏകോപന ചുമതല നിർവഹിക്കുന്ന ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ് പദ്ധതി വിശദീകരിച്ചു. വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, കോഴിക്കോട് കോർപ്പറേഷൻ, സഹകരണ വകുപ്പ്, ഹരിതകേരളം മിഷൻ എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കപ്പ, വാഴ, ചേന, വിവിധ ഇനം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്.

ഫറോക്ക് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.സേതുമാധവൻ, സെക്രട്ടറി ഒ.ഭക്തവത്സലൻ, സെയിൽ എസ്.സി.എൽ എം ഡി .സി. മഹീന്ദ്രനാഥ്, വർക്‌സ് ഇൻചാർജ് എ.സി.വാസുദേവൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ്, കോഴിക്കോട് കോർപ്പറേഷൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർമാരായ എ.കെ.അഗസ്തി, എൻ.എം. ഷീജ, യൂണിറ്റ് ഇൻസ്‌പെക്ടർ ടി.ഷൗക്കത്ത്, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ കെ.ഷിബിൻ, എ.രാജേഷ്, പി.പ്രിയ, കെ.വി.അജിത്, ഫറോക്ക് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർമാരായ എം.മമ്മദ്‌കോയ, ആലിക്കോയ, കെ.ടി.എ.മജീദ്, വി.പ്രസീത, ഉമ്മർകോയ, സെയിൽ എസ്.സി.എൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.