പന്തീരാങ്കാവ്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊടൽ നടക്കാവ് യുവധാര സ്വാശ്രയ സംഘത്തി ന്റെ നേതൃത്വത്തിൽ ഈരാട്ടുകുന്നിൽ കിഴങ്ങ് വർഗ കൃഷി ആരംഭിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി പനങ്ങാവിൽ അദ്ധ്യക്ഷത വഹിച്ചു. ഒളവണ്ണ കൃഷി ഓഫീസർ പ്രമോദ്, സുന്ദരൻ പനങ്ങാവിൽ, എന്നിവർ പ്രസംഗിച്ചു. സ്വാശ്രയസംഘം സെക്രട്ടറി വി.പി.സജീർ സ്വാഗതവും പ്രസിഡന്റ് കെ.സി.സുജീഷ് നന്ദിയും പറഞ്ഞു.