കോഴിക്കോട്: എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.സി പരീക്ഷയ്ക്ക് എത്താൻ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് ഒരുക്കി എം.ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഡിറ്റ്). നാളെ എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയും മറ്റന്നാൾ ഹയർ സെക്കൻഡറി പരീക്ഷയും തുടങ്ങാനിരിക്കെ എംഡിറ്റിന്റെ 21 ബസ്സുകൾ സർവീസ് നടത്തും. റൂട്ട് തിരിച്ച് കുട്ടികളെ പരീക്ഷയ്ക്ക് കൊണ്ടു വരാനും തിരിച്ചു വിടാനും സൗകര്യമൊരുക്കും. സ്‌കൂൾ പ്രിൻസിപ്പാൾമാർ നൽകിയ അപേക്ഷ പ്രകാരമാണ് ബസ്സുകൾ നൽകുന്നത്. പരീക്ഷ കഴിയുന്നതുവരെ ബസ്സുകളുടെ സൗജന്യ സേവനം തുടരുമെന്ന് എംഡിറ്റ് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു.