1
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ നിർദ്ധനരായ ഡയാലിസിസ് രോഗികൾക്ക് ഇൻജക്ഷനും മരുന്നുകളും നൽകുന്ന ആശ്വാസം പദ്ധതി കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ നിർദ്ധനരായ ഡയാലിസിസ് രോഗികൾക്ക് ഇൻജക്ഷനും മരുന്നുകളും നൽകുന്ന ആശ്വാസം പദ്ധതിക്ക് തുടക്കമായി. പയ്യോളി തണൽ ഡയാലിസിസ് സെന്റർ രക്ഷാധികാരി അഡ്വ. പി.കുൽസുവിന് മരുന്ന് കിറ്റ് നൽകി കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹ്‌മാൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി. പി.ഭാസ്കരൻ, സന്തോഷ്‌ തിക്കോടി, മത്സ്യത്തൊഴിലാളി സംസ്ഥാന ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.ശീതൾ രാജ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സി.ടി.ജെറിൽ ബോസ്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ്, ഡി.സി.സി മെമ്പർ പുത്തൂക്കാട് രാമകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് കൊടലൂർ രാജീവൻ, സബീഷ് കുന്നങ്ങോത്ത്, കെ.ടി. വിനോദൻ, സുർജിത് തിക്കോടി, ടി .ഗിരീഷ് കുമാർ, ജയകൃഷ്ണൻ ചെറുകുറ്റി, റാഷിദ് മുത്താമ്പി എന്നിവർ പങ്കെടുത്തു.