അത്തോളി: 'എങ്ങോട്ടു മെങ്ങോട്ടും പോയിടാതെ വീട്ടിലിരുന്നു പഠിക്കുക നാം.... 'കൊറോണക്കാലത്തെ പാട്ട് ' എന്ന കവിതയെഴുതിയ കവിയും ഗാനരചയിതാവും അദ്ധ്യാപകനുമായ രഘുനാഥൻ കൊളത്തൂർ
വീട്ടിലെ അടുക്കള തോട്ടത്തിൽ അതിജീവനത്തിന്റെ കൃഷി പാഠവുമായി തിരക്കിലാണ്. വെണ്ടയും ചീരയും പയറും വെള്ളരിയുമെല്ലാം കവിയുടെ തോട്ടത്തിൽ വിരിഞ്ഞുനിന്നാടുന്നുണ്ട്. പരപ്പനങ്ങാടി നെടുവയൽ ഗവ: ഹൈസ്‌കൂൾ അദ്ധ്യാപകനായ ഈ യുവ എഴുത്തുകാരന്റെ സാഹിത്യ സൃഷ്ടികൾ നിരവധിയാണ്. പരേതാത്മാവ് നിനയ്ക്കാതിരുന്നത്, മഴപോൽ മറ്റൊന്ന്, നിറങ്ങളും നിഴലുകളും തുടങ്ങിയ കവിതാ സ മാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മിലാനിൽ ഒരു ചരമഗീതം എന്ന കവിത ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ശലഭലോകത്തെ സൂഫിയാൻ എന്ന നോവൽ പണിപ്പുരയിലാണ്. കുട്ടികൾക്കായി 55 കവിതകളുടെ സമാഹാരം ഉടൻ പ്രകാശനം ചെയ്യും. മഹാകവി ഉള്ളൂർ അവാർഡ്, മാനസ കക്കയം, സംസ്ഥാന കവിതാ പുരസ്‌കാരം,നുറുങ്ങ് സേതുമാധവൻ കവിതാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളി ക്ഷേമത്തിനായി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന പ്രത്യേക സംഘത്തിലെ അംഗം കൂടിയാണ്.