കുന്ദമംഗലം: കാർഷിക മേഖലയ്ക്ക് താങ്ങായി സ്വതന്ത്ര കർഷകസംഘം ആവിഷ്കരിച്ച ആർജ്ജവം പദ്ധതിയ്ക്ക് കുന്ദമംഗലം മണ്ഡലത്തിൽ തുടക്കമായി. പച്ചക്കറികൾക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
കുന്ദമംഗലം മണ്ഡലംതല ഉദ്ഘാടനം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.വി.മൊയ്തീൻകോയ അദ്ധ്യക്ഷത വഹിച്ചു.പി. ബീരാൻകുട്ടി, കളത്തിൽ ഇസ്മായിൽ, കരിപ്പാൽ അബ്ദുറഹ്‌മാൻ, മുനീർ മാവൂർ, എം.കെ.മുഹമ്മദ്, മുളയത്ത് മുഹമ്മദ് ഹാജി, വി.മുഹമ്മദാലി, എൻ.സി.മുഹമ്മദ്, പി.സി.അബ്ദുൽ ഖാദർ ഹാജി എന്നിവർ സംസാരിച്ചു