b
തൊണ്ടയാട് ബൈപ്പാസിൽ നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യുന്നത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് കാണുന്നു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ മലാപറമ്പ് ഭാഗത്ത് റോഡിന്റെ ഇരുവശത്തും മാലിന്യം തള്ളുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ആവശ്യപ്പെട്ടു. അടഞ്ഞ ഓവുചാൽ തുറന്ന് പ്രവൃത്തി നടക്കുന്ന സ്ഥലം അദ്ദേഹം സന്ദർശിച്ചു. ജില്ലാ സെക്രട്ടറിമാരായ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ ജിഷ ഗിരീഷ്, ചേവരമ്പലം കൗൺസിലർ ഇ.പ്രശാന്ത് കുമാർ, വാർഡ് കൺവീനരും കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയുമായ രാജൻ കാനങ്ങോട്ട്, വിജയൻ കുന്നത്തേരി ഏരിയ സെക്രട്ടറി പ്രബീഷ് മലാപറമ്പ് എന്നിവരും രഘുനാഥിനൊപ്പം സ്ഥലം സന്ദ‌ർശിച്ചു.