കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് കോൺഗ്രസ് ( കെ.സി.ഡബ്ലു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ലു.സി ജില്ലാ പ്രസിഡന്റ് വി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് രാജീവൻ, സി.വി.ബഷീർ, രാജൻ ചേളന്നൂർ, പി.ബഷീർ, സാനു എന്നിവർ പ്രസംഗിച്ചു.