kkk
സർക്കാർ ധനസഹായ വിതരണം കൊടിയത്തൂർ ബാങ്ക് പ്രസിഡന്റ് ഇ.രമേശ്ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ പെൻഷനോ മറ്റ് ക്ഷേമനിധി ആനുകൂല്യങ്ങളോ ലഭിക്കാത്ത ബി.പി.എൽ, അന്ത്യോദയ കാർഡ് ഉടമകൾക്ക് സംസ്ഥാന സർക്കാരിന്റെ 1000 രൂപ ധനസഹായ വിതരണം കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ഇ.രമേശ് ബാബു ചീനിക്കണ്ടി ശാന്തയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സംബന്ധിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലായി 1160 കുടുംബങ്ങൾക്ക് 11.60 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്‌.